സ്ത്രീകള്‍ക്കെതിരെ വിവാദ പ്രസംഗം നടത്തിയ തപസ് പാലിനെതിരേ കേസെടുത്തു

കൃഷ്ണനഗര്‍: സ്ത്രീകള്‍ക്കെതിരേ വിവാദപ്രസംഗം നടത്തിയ തൃണമൂല്‍ എംപി തപസ് പാലിനെതിരേ കേസെടുത്തു. നാദിയ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തപസ് പാലിനെതിരേ കേസെടുക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി പോലീസിനു നിര്‍ദേശം നല്കിയിരുന്നു.

പശ്ചിമബംഗാളിലെ സിപിഎം ആക്ടിവിസ്റ്റുകളെ കൊലപ്പെടുത്തണമെന്നും വനിതകളെ മാനഭംഗത്തിനിരയാക്കണമെന്നുമാണ് തപസ് പാല്‍ ജൂലൈ ഒന്നിനു നടത്തിയ പ്രസംഗത്തില്‍ അനുയായികളോട് ആഹ്വാനം ചെയ്തത്. സിപിഎം ശത്രുക്കളെ കണ്ടാല്‍ താന്‍ വെടിവച്ചുകൊല്ലുമെന്നും തപസ്പാല്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. പ്രസംഗം മാധ്യമങ്ങളിലൂടെ വന്‍വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം സംഭവത്തില്‍ മാപ്പുചോദിച്ചിരുന്നു.

നടന്‍ കൂടിയായ തപസ് പാല്‍ നാദിയ ജില്ലയിലെ കൃഷ്ണനഗര്‍ ലോക്‌സഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.

Top