സ്ത്രികള്‍ക്ക് ഏറ്റവും അപകടരമായ നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയും

ന്യൂഡല്‍ഹി: ലോകത്ത് സ്ത്രീ സഞ്ചാരികള്‍ ഒട്ടും സുരക്ഷിതമല്ലാത്ത നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയും. ബ്രിട്ടന്‍ ആസ്ഥാനമായ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ യുഗോവ് നടത്തിയ റിസര്‍ച്ചിലാണ് ഈ വെളിപ്പെടുത്തല്‍. അടുത്തിടിടെ ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു.

ഇന്ത്യന്‍ വിനോദ സഞ്ചാര മേഖലയെ സാരമായി ബാദിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. മയക്കുമരുന്നു മാഫിയ പിടിമുറുക്കിയ കൊളംബിയയിലെ ബൊഗോട്ടയാണ് പട്ടികയില്‍ ആദ്യസ്ഥാനത്ത്. മെക്‌സിക്കോ, പെറുവിന്റെ തലസ്ഥാനമായ ലിമ എന്നീ നഗരങ്ങളാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത്.
നിരന്തരമായി നടക്കുന്ന കൂട്ട ബലാത്സംഗങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമാണ് ഡല്‍ഹിയെ തെരഞ്ഞെടുക്കാനുള്ള കാരണമായി ഇവര്‍ പറയുന്നത്. പട്ടികയില്‍ പാരീസ്, ലണ്ടന്‍. ടോക്കിയോ, ന്യൂയോര്‍ക്ക് തുടങ്ങിയ നഗരങ്ങളും ഇടം പിടിച്ചിട്ടുണ്ട്.

Top