കൊച്ചി: ജയില്‍ രേഖ തിരുത്തിയതായി കണ്ടെത്തിയിട്ടില്ലെന്ന് സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍. രേഖ തിരുത്തിയതായി കണ്ടെത്തിയെന്ന വാര്‍ത്ത അടിസ്ഥാരഹിതമാണെന്ന് കമ്മീഷന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വാര്‍ത്തനല്‍കുന്നവര്‍ വസ്തുനിഷ്ഠമായി വിവരങ്ങള്‍ നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കമ്മീഷന് രാഷ്ട്രീയ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് നസീറാ ബീവിയുടെ മൊഴി രേഖപ്പെടുത്തല്‍ മാത്രമാണ് കമ്മീഷന്‍ മുമ്പാകെ നടന്നതെന്നും കമ്മീഷന്‍ വിശദീകരിച്ചു.
സോളാര്‍ കേസില്‍ ജയില്‍ രേഖ തിരുത്തിയതായി കണ്ടെത്തിയിട്ടില്ലെന്ന് ജസ്റ്റിസ് ശിവരാജന്‍


