തന്നെ മാത്രം ബലിയാടാക്കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് സരിത നായര്‍

കണ്ണൂര്‍: സോളാര്‍ കേസില്‍ തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെട്ടവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് സരിത എസ്. നായര്‍. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് താന്‍ തട്ടിയെന്ന് പറയുന്ന ആറരകോടി രൂപ ആരുടെ കൈയ്യിലാണെത്തിയതെന്ന് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

കണ്ണൂരിലെ ഡോക്ടര്‍മാരെ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നേറ്റ് വഞ്ചിച്ച കേസില്‍ കോടതിയില്‍ ഹാജരായ ശേഷം സംസാരിക്കുകയായിരുന്നു സരിത.

Top