സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണ് മൂന്ന് മരണം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാരും എഞ്ചിനിയറും മരിച്ചു. ബറേലിയിലെ കന്റോണ്‍മെന്റ് ഏരിയ ബേസില്‍ നിന്ന് പതിവ് പരിശീലന പറക്കലിനായി പറന്നുയര്‍ന്ന ഉടനെയാണ് അപകടം നടന്നത്.

പറക്കുന്നതിനിടെ കോപ്ടര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയും ഉടന്‍ തീപിടിക്കുകയുമായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

Top