കോംപാക്ട് സെഡാനായ സെസ്റ്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സ്‌പെഷല്‍ എഡിഷന്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കി. പെട്രോള്‍ , ഡീസല്‍ മോഡലുകളുടെ എക്‌സ് എംഎസ് വകഭേദത്തെ അടിസ്ഥാനമാക്കിയാണ് പരിമിതകാല പതിപ്പ് ഒരുക്കിയിരിക്കുന്നത്. പത്ത് അധിക ഫീച്ചറുകള്‍ ഇതിനുണ്ട്.
1.വോക്കല്‍ വൈറ്റ് നിറം
2. ബോഡി ഗ്രാഫിക്‌സ്
3. സി പില്ലറില്‍ അനിവേഴ്‌സറി എഡിഷന്‍ ബാഡ്ജ്
4. വീല്‍ കവര്‍
5. പിയാനോ ബ്ലാക്ക് നിറമുള്ള ബാഹ്യ മിററുകള്‍
6. ബോഡി നിറമുള്ള ഫ്രണ്ട് ലോവര്‍ ബമ്പര്‍
7. അനിവേഴ്‌സറി എംബ്രോയ്ഡറി ചെയ്ത മുന്‍ സീറ്റുകള്‍
8. പ്രകാശിക്കുന്ന സ്‌കഫ് പ്ലേറ്റ്
9. റിമോട്ട് ഉപയോഗിച്ച് നീക്കാവുന്ന റിയര്‍ കര്‍ട്ടന്‍
10. ഫ്‌ലോര്‍ കണ്‍സോളില്‍ ബോട്ടില്‍ ഹോള്‍ഡര്‍
സെപ്റ്റംബര്‍ അവസാനത്തോടെ വില്‍പ്പനയ്‌ക്കെത്തുന്ന സ്‌പെഷല്‍ എഡിഷന്‍ സെസ്റ്റ് ഒക്ടോബര്‍ വരെ ടാറ്റ ഷോറൂമുകളില്‍ ലഭ്യമാകും. സാധാരണ എക്‌സ് എംഎസ് വകഭേദത്തെക്കാള്‍ 15,000 രൂപ അധികമാണ് സ്‌പെഷല്‍ എഡിഷന്റെ വില. 2014 ഓഗസ്റ്റിലാണ് സെസ്റ്റ് വിപണിയിലെത്തിയത്. മാരുതി ഡിസയര്‍ , ഹോണ്ട അമെയ്‌സ് എന്നിവയോടാണ് സെസ്റ്റ് മത്സരിക്കുന്നത്.


