സെയ്ഫ് അലി ഖാന്റെ വസ്ത്രം മാറല്‍ വിവാദമാകുന്നു

ഷൂട്ടിങ് സൈറ്റില്‍ പരസ്യമായി വസ്ത്രം മാറിയ ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ നടപടി വിവാദമാകുന്നു. ഹാപ്പി എന്‍ഡിങ്ങിന്റെ ലൊക്കേഷനില്‍ വച്ചാണ് സെയ്ഫ് പരസ്യമായി വസ്ത്രം മാറിയത്. കാലിഫോര്‍ണിയയിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. കാരവനില്‍ പോയി സമയം പാഴാക്കരുതെന്നു കരുതിയാണ് പരസ്യമായി വസ്ത്രം മാറിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായതോടെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി.

രാജ് നിഡിമോരു, ക്രിഷ്ണ ഡികെ എന്നിവര്‍ ചേര്‍ന്നാണ് ഹാപ്പി എന്‍ഡിങ് സംവിധാനം ചെയ്യുന്നത്. ഗോവിന്ദയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഇല്യാന ഡിക്രൂസാണ് നായിക. പ്രീതി സിന്റ അതിഥി വേഷത്തില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നവംബറില്‍ ചിത്രം തിയെറ്ററുകളിലെത്തും.

Top