സൂര്യയുടെ സ്വന്തം നിര്‍മ്മാണകമ്പനിയായ 2ഡി എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘ഹൈക്കു’വിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമലാപോളും ബിന്ദു മാധവിയുമാണ് നായികമാര്‍. കൂട്ടികള്‍ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം കൂടിയാണിത്. സൂര്യാ-ജ്യോതികാ ജോഡികള്‍ ഈ ചിത്രത്തില്‍ അതിഥിതാരമായി എത്തുന്നു എന്നാണ് വാര്‍ത്ത.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ബാലസുബ്രഹ്മണ്യം ആണ്.
ചെറു കവിതകളുടെ ജാപ്പനീസ് നാമമാണ് ഹൈക്കു. രണ്ടോ മൂന്നോ വരികളില്‍ വലിയ ആശയങ്ങളെ ഉള്‍ക്കൊള്ളുന്ന കവിതകള്‍ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.


