സൂര്യനെല്ലിക്കേസ്: സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൂര്യനെല്ലി കേസ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. പ്രതികള്‍ക്കെതിരേ പെണ്‍കുട്ടി നല്കിയിരിക്കുന്ന മൊഴി അവിശ്വസനീയമാണെന്ന് പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 40 ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അവിശ്വസനീയമെന്ന് പ്രതികള്‍ ബോധിപ്പിച്ചു. എന്നാല്‍ ഇക്കാലത്ത് എല്ലാം വിശ്വസനീയമാണെന്നാണ് കോടതി നിരീക്ഷണം. 16 പ്രതികളാണ് ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നത്.

Top