സൂര്യക്കെതിരെ നിയമനടപടിയുമായി ബോളിവുഡ് താരം അനില്‍ കപൂര്‍

തമിഴ് താരം സൂര്യക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ബോളിവുഡ് താരം അനില്‍ കപൂര്‍ തയ്യാറെടുക്കുന്നു. സൂര്യയുടെ 24 എന്ന ചിത്രത്തിനെതിരെയാണ് അനില്‍ കപൂര്‍ കേസ് നല്‍കാന്‍ ഒരുങ്ങുന്നത്. പ്രശ്‌സ്ത അമേരിക്കന്‍ ടിവി സീരിസായ 24ന്റെ ഇന്ത്യയിലെ റീമേക്ക് അവകാശം നേടിയിരിക്കുന്നത് അനില്‍ കപൂറാണ്. ഇതിനോട് സാദ്യശ്യമുള്ള ലോഗോയും ഫസ്റ്റ് ലുക്കുമാണ് സൂര്യയുടെ ചിത്രത്തിലുള്ളത്.

ചിത്രത്തിനെതിരായി നിയമനടപടി സ്വീകരിക്കുന്നതിനു മുമ്പ് അനില്‍ കപൂര്‍ സൂര്യയുമായി ബന്ധപ്പെട്ടു. ചിത്രത്തിന്റെ നിര്‍മ്മാതാവുകൂടിയായ സൂര്യ പ്രശ്‌നം പരിഹരിക്കാന്‍ സമയവശ്യപ്പെട്ടിരിക്കുകയാണ്.

അനില്‍ കപൂര്‍ നായകനായ 24 ടെലിവിഷന്‍ സീരീസിന്‌റെ ആദ്യ സീസണിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള ത്രില്ലര്‍ സീരീസായ 24ന്റെ അമേരിക്കന്‍ പതിപ്പിലും അനില്‍ കപൂര്‍ വേഷമിട്ടിട്ടുണ്ട്.

Top