സൂപ്പര്‍ ചലഞ്ച് വീഡിയോ ഹിറ്റാകുന്നു

ഇനി സൂപ്പര്‍ ചലഞ്ചും. തമിഴ്‌ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ അനുകരിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങള്‍ പുറത്തിറക്കിയ സൂപ്പര്‍ ചലഞ്ച് വീഡിയോ ഹിറ്റാകുന്നു. തമിഴ് ലവലേശം പോലും അറിയാത്ത ക്രിക്കറ്റ് താരങ്ങളുടെ പരിശ്രമം ഏവരെയും ചിരിപ്പിച്ച് വശംകെടുത്തും. തുടക്കത്തില്‍ പതറുന്ന താരങ്ങള്‍ രജനി സിനിമയിലെ പഞ്ച് ഡയലോഗുകള്‍ കൃത്യമായി പറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ബ്രണ്ടന്‍ മക്കല്ലം, റെയ്‌ന, അശ്വിന്‍, രവീന്ദ്ര ജഡേജ, ബ്രാവോ, പവന്‍ നെയ്ഗി, മോഹിത് ശര്‍മ്മ, ആശിഷ് നെഹ്‌റ, ഡ്വയ്ന്‍ സ്മിത്ത്, തുടങ്ങിയവരാണ് സ്‌റ്റൈല്‍മന്നനെ അനുകരിച്ചു കൊണ്ടുള്ള വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നവര്‍.

Top