സുസുക്കി ഹയബൂസയുടെ പുതിയ മോഡല്‍ അവതരിപ്പിച്ചു

സുസുക്കി ഹയബൂസയുടെ പുതിയ മോഡല്‍ എത്തി. ലിമിറ്റഡ് എഡിഷനായ പുതിയ മോഡലിന് പേര് സുസുക്കി ഹയബൂസ സീ യോഷിമുറ. ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ഈ സ്‌പോര്‍ട്‌സ് ബൈക്കിന്റെ തുക ഒരല്‍പ്പം കൂടുതലാണ്. 16.20 ലക്ഷമാണ് വില. വില എത്രയായലും ഈ ലോകോത്തര ബ്രാന്‍ഡിന് ആരാധകര്‍ ലോകത്തെല്ലായിടത്തുമുണ്ട്.

197 ബി.എച്ച്.പി എന്ന അമ്പരിപ്പിക്കുന്ന കരുത്തുള്ള 1340 സി.സി എന്‍ജിന്‍, ഉയര്‍ന്ന ടെക്‌നോളജി, മികച്ച പെര്‍ഫോമന്‍സ് എന്നിവ മികവാണ്. മണിക്കൂറില്‍ 312 കിലോമീറ്ററാണ് ടോപ്‌സ്പീഡ്. ലിറ്ററിന് 11 കിലോമീറ്ററാണ് മൈലേജ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം നേടാന്‍ മൂന്ന് സെക്കന്‍ഡ് മതി.

Top