സുരേഷ് റെയ്‌ന ഇന്ന് വിവാഹിതനാകും

ന്യൂഡല്‍ഹി: ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന ഇന്ന് വിവാഹിതനാകും. ബാല്യ കാല സുഹൃത്ത് പ്രിയങ്ക ചൗധരിയെയാണ് റെയ്‌ന വിവാഹം കഴിക്കുന്നത്.
നെതര്‍ലാന്‍ഡ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ ബാങ്ക് ജീവനക്കാരിയാണ് പ്രിയങ്ക. വിവാഹത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ പോഷ് ഹോട്ടലില്‍ നിരവധി ആഘോഷ പരിപാടികളാണ് നടന്നത്.
സെലിബ്രിറ്റികളും സഹതാരങ്ങളും ഉള്‍പ്പെടെ നിരവധി താരനിര കല്ല്യാണത്തില്‍ പങ്ക് ചേരും.

ബുധനാഴ്ച നടന്ന കല്ല്യാണ നിശ്ഛയത്തിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. വിവാഹമാണെങ്കിലും റെയ്‌നയ്ക്ക് മധുവിധു ആഘോഷിക്കാനൊന്നും സമയം ലഭിക്കില്ല. ഐപിഎല്‍ ആരംഭിക്കാനിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ റെയ്‌നയ്ക്ക് അടുത്ത ആഴ്ച തന്നെ ടീമിനൊപ്പം ചേരേണ്ടതുണ്ട്. അതായത് വിവാഹം കഴിഞ്ഞ് ആറാം ദിനം തന്നെ നമുക്ക് റെയ്‌നയെ ചെന്നൈ ജഴ്‌സിയില്‍ കാണാന്‍ സാധിക്കുമെന്ന് ചുരുക്കം.

Top