സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് സിനിമയിലേക്ക്

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് സിനിമയിലേക്ക്. ഫ്രൈഡെ ഫിലിംസ് നിര്‍മ്മിക്കുന്ന മുത്തുഗൗവ് എന്ന ചിത്രത്തിലാണ് ഗോകുല്‍ സുരേഷ് പ്രധാന വേഷം ചെയ്യുന്നത്.

നവാഗതനായ വിപിന്‍ ദാസാണ് സംവിധായകന്‍. ഛായാഗ്രഹണം ഉള്‍പ്പടെ ഈ സിനിമയുടെ പ്രധാന ടെക്‌നീഷ്യന്മാരെല്ലാം പുതുമുഖങ്ങളാണ്.

താരനിര്‍ണയം പുരോഗമിക്കുകയാണ്. വിജയ് ബാബുവും, സാന്ദ്ര തോമസും ചേര്‍ന്ന ഫ്രൈഡെ ഫിലിംസാണ് മുത്തുഗൗവ് നിര്‍മ്മിക്കുന്നത്.

പുതുമുഖങ്ങളുടെ കൂട്ടായ്മയായ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാനും ജയറാമിന്റെ മകന്‍ കാളിദാസനും ഒപ്പം മറ്റൊരു താരപുത്രനും വെള്ളിത്തിരയില്‍ തിളങ്ങാന്‍ ഒരുങ്ങുകയാണ്.

Top