മാവേലിക്കര: എന്‍എസ്എസ് ജനറല്‍ ജി സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ കരയോഗം പ്രമേയം പാസാക്കി. സുരേഷ് ഗോപിയെ എന്‍എസ്എസ് ആസ്ഥാനത്തു നിന്ന് ഇറക്കിവിട്ട നടപടിയിലാണ് മാവേലിക്കര പേള എന്‍എസ്എസ് കരയോഗം പ്രമേയം പാസാക്കിയത്. സ്വന്തം സമുദായംഗമായ സുരേഷ് ഗോപിക്കെതിരെ സ്വീകരിച്ച നടപടി അപലപനീയമെന്ന് പ്രമേയത്തില്‍ പറയുന്നു.
ഇന്നലെ എന്‍എസ്എസ് ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ പ്രതിനിധിസഭാ മന്ദിരത്തിലേക്കു കടന്നുവന്ന നടന് സുരേഷ് ഗോപിയോട് സുകുമാരന്‍ നായര്‍ അതൃപ്തി അറിയിച്ചു. തുടര്‍ന്നു സുരേഷ് ഗോപി മടങ്ങിയിരുന്നു. എന്‍എസ്എസ് ആസ്ഥാനത്തുനിന്ന് ഇറങ്ങേണ്ടിവന്നപ്പോള്‍ ഹൃദയം പൊട്ടിയെന്നു സുരേഷ് ഗോപി പ്രതികരിക്കുകയും ചെയ്തിരുന്നു.


