സുഭാഷ് ചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിന് മലയാളി നോവലിസ്റ്റും ചെറുകഥാകൃത്തുമായ സുഭാഷ് ചന്ദ്രന്‍ അര്‍ഹനായി. മനുഷ്യന് ഒരാമുഖം എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കെ.ആര്‍ മീരയ്ക്കാണ് ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌കാരം. ഗാനരചിയിതാവ് യൂസഫലി കേച്ചേരിക്കും കഥാകൃത്ത് എന്‍.എസ് മാധവനുമാണ് ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്. 50,000 രൂപയും 2 പവന്‍ സ്വര്‍ണ്ണപതക്കവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

Top