സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിലൂടെ അപമാനിച്ചുവെന്ന് ജയലളിത

ചെന്നൈ: ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി വീണ്ടും ട്വിറ്ററിലൂടെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ രണ്ടാമതും അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു. സെപ്റ്റംബര്‍ 20നു ജയലളിതയെ വീണ്ടും മോശമായി ചിത്രീകരിച്ചെന്നാണു പരാതി. തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ സേന പിടിച്ചുകൊണ്ടുപോയതുമായി ബന്ധപ്പെട്ടായിരുന്നു ട്വീറ്റ്.

ജയലളിതയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടായിരുന്നു സെപ്റ്റംബര്‍ 17നുള്ള സ്വാമിയുടെ ആദ്യ ട്വീറ്റ്. ഈ കേസില്‍ ഒക്ടോബര്‍ 30നു കോടതിയില്‍ ഹാജരാകാന്‍ സ്വാമിയോടു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Top