സുബ്രതോ കപ്പ്: കേരള-ബ്രസീല്‍ പോരാട്ടം

ന്യൂഡല്‍ഹി: ഇത്തവണത്തെ സുബ്രതോ കപ്പ് അണ്ടര്‍17 ഫുട്‌ബോള്‍ കിരീടത്തിനായി കേരള-ബ്രസീല്‍ പോരാട്ടം. കേരളത്തിന്റെ പ്രതിനിധിയായ മലപ്പുറം എം.എസ്.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ബ്രസീലില്‍ നിന്നുള്ള കൊളീജിയോ എസ്താഡുല്‍ സാന്റോ അന്റോണിയോയും തമ്മിലാണ് ഫൈനല്‍.

ശനിയാഴ്ച നടന്ന രണ്ടാം സെമിയില്‍ ഇന്‍ഡൊനീഷ്യയിലെ രഗുണന്‍ സ്‌പോര്‍ട്‌സ് സ്‌കൂളിനെ 3-1ന് തോല്പിച്ചാണ് ബ്രസീല്‍ ടീം ഫൈനലിലേക്ക് മുന്നേറിയത്.

Top