ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടു ശശി രൂരിന്റെ സഹായിയും ഡ്രൈവറും നുണ പരിശോധനയ്ക്കു തയാറായി. തരൂരിന്റെ സഹായി നാരായണ്‍ സിംഗും ഡ്രൈവര്‍ ബജ്രംഗിയും ഇക്കാര്യം കോടതിയെ അറിയിച്ചു.
എന്നാല്‍ തരൂരിന്റെ സുഹൃത്ത് സഞ്ജയ് ധവാന്‍ നുണപരിശോധനയെ എതിര്‍ത്തു. മൂന്നുപേരുടേയും നുണപരിശോധന നടത്താന്‍ കോടതി പോലീസിന് അനുമതി നല്‍കി. കോടതിയുടെ പ്രത്യേക നിര്‍ദേശമനുസരിച്ചാണ് മൂന്നുപേരും നേരിട്ടു ഹാജരായി നിലപാടറിയിച്ചത്.


