ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തന്റെ വിധി നിര്‍ണയിക്കാന്‍ അധികാരം നിയമ സംവിധാനത്തിന് മാത്രമാണെന്നും ശശി തരൂര്‍.
തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആരോപണങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന്റെ പേരില്‍ ജനത്തില്‍ നിന്ന് നേടിയെടുത്ത വിശ്വാസം വിട്ടെറിഞ്ഞ് പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ എപ്പോഴും നിയമത്തെ ബഹുമാനിക്കുന്നയാളാണ്. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ ജീവിതം കറപുരളാത്തതാണ്. ഒരു മന്ത്രി എന്ന നിലയിലോ എം.പി എന്ന നിലയിലോ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ തനിക്ക് വീഴ്ച പറ്റിയിട്ടില്ല. കുറച്ച് മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തുന്നതിന്റെ പേരില്‍ പാര്‍ലമെന്റ് അംഗത്വം രാജവയ്ക്കുന്നത് അസംബന്ധമാണ്. അങ്ങനെ ചെയ്യേണ്ടിവരുമെങ്കില്‍ ഇതെന്ത് ജനാധിപത്യമാണെന്നും തരൂര്‍ ചോദിച്ചു.


