ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ രാഹുലിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
രാഹുല്‍ മെയ് 26 ന് കേരളത്തിലെത്തുമെന്നും കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുമെന്നും സുധീരന്‍ പറഞ്ഞു. തുടര്‍ന്ന് മെയ് 27ന് ചാവക്കാട് കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുമായി അദ്ദേഹം ആശയവിനിമയം നടത്തും. ആലുവ ഗസ്റ്റ് ഹൗസില്‍ റബ്ബര്‍ മേഖലയുടെ പ്രശ്‌നത്തെക്കുറിച്ച് പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും സുധീരന്‍ പറഞ്ഞു.
കേരളത്തിലെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാഹുലിനെ ധരിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ അഭിപ്രായവിത്യാസങ്ങളില്ലെന്നും സുധീരന്‍ വ്യക്തമാക്കി.


