മഹാരാഷ്ട്രയിലെ സീറ്റ് തര്‍ക്കം: വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും തമ്മിലുള്ള സീറ്റ് വിഭജനത്തര്‍ക്കം രൂക്ഷമാകുന്നു. സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറേ അറിയിച്ചു. 151 സീറ്റില്‍ ശിവസേന ഒറ്റയ്ക്ക് മത്സരിക്കും. സഖ്യം തുടരണോ എന്നു ബിജെപിക്കു തീരുമാനിക്കാമെന്നും അദ്ദേഹം അറിയിച്ചു.

തര്‍ക്കം പരിഹരിക്കാന്‍ ശിവസേന മുന്നോട്ടുവച്ച ഫോര്‍മുല സംബന്ധിച്ച് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. ആകെയുള്ള 288 സീറ്റില്‍ 126 സീറ്റുകള്‍ ബിജെപിക്കും 155 സീറ്റുകള്‍ ശിവസേനയ്ക്കുമെന്ന ഫോര്‍മുലയാണ് ശനിയാഴ്ച ശിവസേന മുന്നോട്ടുവച്ചത്.

Top