സീറോ മലബാര്‍ സഭയ്ക്ക് വൈന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് വൈന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ അനുമതി. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറക്കും. എക്‌സൈസ് വകുപ്പാണ് അനുമതി നല്‍കിയത്. തൃക്കാക്കര കേന്ദ്രത്തിലെ ഉല്‍പ്പാദനം 5000 ലിറ്ററാക്കി ഉയര്‍ത്താം.

കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന വൈന്‍ ആവശ്യത്തിനു തികയാത്തതിനാല്‍ കത്തോലിക്കാ സഭയുടെ കൊച്ചി തൃക്കാക്കരയിലെ കേന്ദ്രത്തില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു മാര്‍ ആലഞ്ചേരി എക്‌സൈസ് വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. വിശ്വാസികളുടെ എണ്ണം വര്‍ധിച്ചതോടെ നിലവില്‍ ഉല്‍പാദിപ്പിക്കുന്നത് ആവശ്യത്തിന് തികയുന്നില്ലെന്നാണ് സഭയുടെ വാദം.

Top