പ്രശസ്തമായ എഴുത്തുകാരന്‍ സി.വി ബാലകൃഷ്ണന്റെ നോവല്‍ കാമമോഹിതം സിനിമയാകുന്നു. മലയാളത്തിലും സംസ്‌കൃതത്തിലുമായി എടുക്കുന്ന ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത് മോഹന്‍ലാല്‍ ആണ്. പുതുമുഖം നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരിഹര്‍ദാസാണ്. ഗുരു ജാജലിയായും ജന്മി സാഗരദത്തനായുമാണ് ഡബിള്‍ റോളിലാണ് ലാല്‍ അഭിനയിക്കുന്നത്.
വൈശിക സംസ്‌കാരത്തിന്റെ പ്രതിനിധിയായ സാഗരദത്തന്റെയും ആര്‍ഷസംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന ജാജലിയായും രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ലാലിന് ഏറെ അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ചവെക്കാന്‍ കഴിയുന്ന ചിത്രമാണിതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.


