സിപി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ചതു മാനുഷികവശം പരിഗണിച്ച്: ആഭ്യന്തരമന്ത്രി

ആലപ്പുഴ: സി.പി. നായര്‍ വധശ്രമക്കേസ് പിന്‍വലിച്ചതു മാനുഷികവശം പരിഗണിച്ചാണന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. സി പി നായര്‍ വധശ്രമക്കേസ് പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത് ആഭ്യന്തരവകുപ്പ് തന്നെയെന്നും ചെന്നിത്തല വ്യക്തമാക്കി.

കേസ് വിവാദമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയായി കൂടിയാലോചിച്ച് തുടര്‍നടപടിയെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Top