സി.പി.ഐ പേയ്‌മെന്റ് സീറ്റ്: അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബെനറ്റ് എബ്രഹാമിന്റേത് പേയ്‌മെന്റ് സീറ്റാണെന്ന പരാതിയിന്മേല്‍ അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടു. ഐ.ജി സുരേഷ് രാജ് പുരോഹിതിനാണ് അന്വേഷണ ചുമതല. ബെനറ്റിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച പാര്‍ട്ടി യോഗങ്ങളുടെ മിനിട്ട്‌സും പരിശോധിക്കാനും ലോകായുക്ത നിര്‍ദ്ദേശിച്ചു. മിനിട്ട്‌സ് ലഭിക്കാതെ വന്നാല്‍ അത് പിടിച്ചെടുത്ത് കണ്ടുകെട്ടാമെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം സ്വദേശി ഷംസാദ് നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്തയുടെ ഉത്തരവ്.

Top