ന്യൂഡല്‍ഹി: സിപിഎം കേന്ദ്ര നേതൃത്വം അടിയന്തര പോളിറ്റ് ബ്യൂറോ യോഗം വിളിച്ചു. കേരളത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് യോഗം. ഞായറാഴ്ചയാണ് യോഗം ചേരുക.
പിബി കമ്മീഷന്റെ തുടര്‍ നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരായ പരാതികളും എസ്.എന്‍.ഡി.പി-ബി.ജെ.പി സഖ്യ സാധ്യതകളും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് ലഭിക്കുന്ന സൂചന.
പി.ബി അംഗം പിണറായി വിജയനും കേരള ഘടകം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും യോഗത്തിനെത്താന്‍ അടിയന്തര നിര്‍ദ്ദേശം ലഭിച്ചു.


