തിരുവനന്തപുരം: സി.ദിവാകരനെതിരെ നടപടിയെടുക്കാന്‍ സിപിഐ ദേശീയ നിര്‍വാഹക സമിതിയില്‍ ധാരണ. നടപടി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. ദേശീയ കൗണ്‍സില്‍ എടുക്കുന്ന എന്ത് തീരുമാനവും അംഗീകരിക്കുമെന്ന് കാട്ടി സി.ദിവാകരന്‍ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കിയാലും അംഗീകരിക്കുമെന്നും അദ്ദേഹം കത്തില്‍ പറയുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റ് ഡോ. ബെന്നറ്റ് ഏബ്രഹാമിനു നല്‍കിയതുമായി ബന്ധപ്പെട്ട വിവാദമാണ് പാര്‍ട്ടി നടപടിയിലേക്ക് വഴവച്ചത്.
സി ദിവാകരനെതിരെ നടപടിയെടുക്കാന്‍ നിര്‍വാഹക സമിതിയില്‍ ധാരണയായി
