സി.ഇ.ടിയിലെ വിദ്യാര്‍ഥിനിയുടെ മരണം: ആഭ്യന്തരവകുപ്പിനെതിരേ കെ.എസ്.യു

തിരുവനന്തപുരം: സി.ഇ.ടിയിലെ വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതില്‍ ആഭ്യന്തരവകുപ്പിന് വീഴ്ച പറ്റിയെന്ന് കെ.എസ്.യു. മൂന്നു ദിവസമായിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. കേസ് ഒതുക്കിതീര്‍ക്കാന്‍ പോലീസ് ഒത്തുകളിക്കുന്നു. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ് പറഞ്ഞു.

Top