സിസ്റ്റര്‍ അഭയയുടെ രാസപരിശോധനാ ഫലങ്ങള്‍ തിരുത്തിയിട്ടില്ലെന്ന് പ്രതികള്‍

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലങ്ങളടങ്ങിയ റിപ്പോര്‍ട്ടുകള്‍ തിരുത്തിയിട്ടില്ലെന്ന് വീണ്ടും പ്രതികളുടെ മൊഴി. കേസില്‍ പ്രതിഭാഗത്തിന് തെളിവുനല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ചു.

കേസിലെ പ്രതികളായ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍. ഗീത, കെമിക്കല്‍ അനലിസ്റ്റ് എം. ചിത്ര എന്നിവരുടെ മൊഴികളാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വിന്‍സന്റ് ചാര്‍ളി രേഖപ്പെടുത്തിയത്.

കേസ് ഈമാസം 20ന് വീണ്ടും പരിഗണിക്കും. കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ച വിധി പറയേണ്ടതായിരുന്നു. ഒരു പ്രതി ഹാജരാകാത്തതിനാല്‍ ഇന്നത്തേക്ക് അത് മാറ്റി വെക്കുകയായിരുന്നു. ഇന്ന് രണ്ടു പ്രതികളും കോടതിയില്‍ ഹാജരാകണമെന്ന് കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നതിനാല്‍ ഇരുവരും കോടതിയില്‍ എത്തിയിരുന്നു.

Top