സിറിയയില്‍ വനിതകള്‍ക്ക് ചാവേര്‍ പരിശീലനം നല്‍കുന്നത് വെള്ളക്കാരി വിധവ

ന്യൂഡല്‍ഹി: സിറിയയില്‍ തീവ്രവാദി സംഘടന ഐഎസ്‌ഐഎസിലെ വനിതകളെ ചാവേറുകളാക്കാന്‍ പരിശീലനം നല്‍കുന്നത് വെള്ളക്കാരി വിധവ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സാമന്ത ലൂത്ത് വെയ്റ്റ്. ഇവര്‍ സംഘടനയില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു.

കിഴക്കന്‍ ആഫ്രിക്കയില്‍ വിവിധ തീവ്രവാദി ആക്രമണങ്ങളില്‍ പങ്കാളിയായിരുന്ന സാമന്ത, ഏറെ നാളായി ഒളിവിലായിരുന്നു. 2011 ല്‍ കെനിയയിലെ ഷോപ്പിങ് മാളില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തിനു നേതൃത്വം നല്‍കിയതും ഇവരാണെന്നു റിപ്പോര്‍ട്ട്. ബ്രിട്ടീഷ് വംശജയായ ഇവര്‍ അല്‍ഷബാബില്‍ വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top