ബെയ്‌റൂട്ട്: ഇസ്‌ലാമിക സ്റ്റേറ്റ് ഭീകരരും വിമതരും തമ്മില്‍ വടക്കന്‍ സിറിയയിലുണ്ടായ പോരാട്ടത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടു. അലെപ്പോ പ്രവിശ്യയില്‍ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരില്‍ 27 പേര്‍ ഐഎസ് ഭീകരരാണ്.
ആലെപ്പോയിലെ പ്രധാനപ്പെട്ട വിമതനിയന്ത്രണത്തിലുള്ള പട്ടണമാണ് മാരെയ.ഈ പട്ടണം പിടിച്ചെടുക്കാന്‍ മാസങ്ങളായി ഐഎസ് ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണു പ്രദേശത്തെ അഞ്ചു ഗ്രാമങ്ങള്‍ പിടിച്ചടക്കി ഐഎസ് മുന്നേറ്റം തുടങ്ങിയത്. മേഖലയെ ഐഎസ് മുക്തമാക്കാന്‍ തുര്‍ക്കിയും യുഎസും തമ്മില്‍ കരാര്‍ ഉണ്ടാക്കിയിട്ടും അക്രമണം തടയാനായില്ല. കഴിഞ്ഞ ദിവസങ്ങളില്‍ യുഎസ് നേതൃത്വത്തില്‍ വ്യോമാക്രമണവും മാരിയ പട്ടണത്തിനു സമീപം നടന്നിരുന്നു. 2011ല്‍ ആരംഭിച്ച യുദ്ധങ്ങളില്‍ സിറിയയില്‍ ഇതുവരെ 2,40,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.


