സിറിയയില്‍ അല്‍-നസ്‌റ ഇഡ്‌ലിബ് നഗരം ആക്രമിച്ചു

ദമാസ്‌കസ്: അല്‍ക്വയ്ദയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സിറിയയിലെ തീവ്രവാദ സംഘടനയായ അല്‍-നസ്‌റ ഇഡ്‌ലിബ് നഗരം ആക്രമിച്ചു. സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഇപ്പോഴുമുള്ള ചുരുക്കം പ്രദേശങ്ങളില്‍ ഒന്നാണ് സിറിയന്‍ നഗരമായ ഇഡ്‌ലിബ്. സര്‍ക്കാര്‍ സേനയുടെ ശക്തമായ തിരിച്ചടിയെ തുടര്‍ന്ന് ഇഡ്‌ലിബ് പിടിച്ചടക്കുവാന്‍ അല്‍-നസ്‌റയ്ക്കായില്ല. നഗരത്തില്‍ നിന്നും പിന്മാറുന്നതിന് മുമ്പ് നിരവധി സൈനീകരെ തങ്ങള്‍ക്ക് വധിക്കുവാന്‍ സാധിച്ചതായി അല്‍- നസ്‌റയും അറിയിച്ചു. ശക്തമായ ആക്രമണമാണ് ഇഡ്‌ലിബില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്.

2012 മുതല്‍ വിമതരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി ആക്രമണങ്ങളാണ് സിറിയയില്‍ നടക്കുന്നത്. അല്‍-നസ്‌റ ഇത്തരത്തില്‍ ആക്രമണം നടത്തുന്ന വിമതരില്‍ പ്രധാനികളുമാണ്. മിക്ക ഇസ്‌ലാമിക രാഷ്ട്രങ്ങളലും ഇതിനോടകം തന്നെ പിടിമുറുക്കിയിരിക്കുന്ന ഐഎസ്‌ഐഎസ് ഭീകരരുടെ ആരംഭവും സിറിയയില്‍ തന്നെയാണ്. ദിനംപ്രതി നടക്കുന്ന ആക്രമണങ്ങളില്‍ നൂറുകണക്കിനാളുകളാണ് സിറിയയില്‍ കൊല്ലപ്പെടുന്നത്.

Top