സിറിയയിലെ വ്യോമാക്രമണം അവസാനിപ്പിക്കണമെന്ന് ഭീകര സംഘടനയുടെ മുന്നറിയിപ്പ്

ദമാസ്‌കസ്: സിറിയയില്‍ യുഎസ് സഖ്യ സേന നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിക്കണമെന്ന് ഭീകര സംഘടനയുടെ മുന്നറിയിപ്പ്. അല്‍ക്വയ്ദയുടെ പിന്‍തുണയുള്ള ഭീകര സംഘടനയായ അല്‍- നസ്‌റ. അല്‍- നസ്‌റയുടെ തലവനായ അബു മുഹമ്മദ് അല്‍ ഗോലാനിയുടെ ശബ്ദ സന്ദേശം അടങ്ങിയ ടേപ്പിലാണ് യുഎസിനും സഖ്യ കക്ഷികള്‍ക്കുമുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മുസ്‌ലീങ്ങള്‍ തങ്ങളുടെ മക്കളെ ബോംബ് ഇട്ട് കൊലപ്പെടുത്തുന്നത് കണ്ട് നില്‍ക്കില്ല. ഇത്തരത്തില്‍ നിങ്ങള്‍ ചെയ്യുന്നതിന് നേതാക്കന്‍ മാത്രം അല്ല ശിക്ഷ അനുഭവിക്കേണ്ടി വരിക. പോരാട്ടം ഞങ്ങള്‍ നിങ്ങളുടെ നഗരങ്ങളുടെ മധ്യത്തിലേക്ക് മാറ്റുമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഓഗസ്റ്റ് എട്ടിന് ഇറാക്കിലും സെപ്റ്റംബര്‍ 23-ന് സിറിയയിലും ഐഎസ് ഭീകരരെ ലക്ഷ്യമിട്ട് യുഎസും സഖ്യ സേനയും വ്യോമാക്രമണം തുടങ്ങുകയായിരുന്നു. നിരവധി ഐഎസ് ഭീകരരെ വധിക്കുവാനും പല മേഖലകളിലും അവരുടെ ശക്തിക്ക് കുറവ് വരുത്തുവാനും വ്യോമാക്രമണം മൂലം സാധിച്ചു.

പാകിസ്ഥാനില്‍ യുഎസ് പൈലറ്റില്ലാ വിമാനത്തിന്റെ ആക്രമണം ഃ തീവ്രവാദികളെ ലക്ഷ്യം വച്ചെന്ന് യുഎസ്

Top