ബെയ്‌റൂട്ട്: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസറിനെതിരേ പോരാട്ടം നയിക്കുന്ന വിമതര്‍ ലോക നേതാക്കളുടെ സഹായം ആവശ്യപ്പെട്ടു. സിറിയന്‍ നാഷണല്‍ കൊളീഷന്‍ നേതാവ് ഖലീദ് കോജയാണ് ലോക നേതാക്കള്‍ സിറിയന്‍ സൈന്യം തങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണം തടയുവാന്‍ ഇടപെടണം എന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിമതര്‍ക്കെതിരേയുള്ള പോരാട്ടം സിറിയന്‍ സൈന്യം ശക്തമാക്കിയിരുന്നു. വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയന്‍ തലസ്ഥാനം ദമാസ്‌കസിന്റെ നല്ലൊരു ഭാഗവും ആക്രമണത്തിലൂടെ സൈന്യം തിരികെ പിടിച്ചിരുന്നു.


