ദമസ്‌കസ്: യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള സിറിയയിലെ പൗരാണിക നഗരമായ പല്‍മിറ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിടിച്ചെടുത്തു.
ദമസ്‌കസില്‍ നിന്നും 210 കിലോമീറ്റര്‍ വടക്കു കിഴക്ക്, ഹോംസ് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന നഗരമാണിത്. ഹോംസ് പ്രവിശ്യയും തലസ്ഥാനവുമുള്‍പ്പെടെ ഐ.എസ് പിടിച്ചെടുത്തു. നഗരത്തിന്റെ വടക്കന്‍ പ്രദേശത്തിന്റെ നിയന്ത്രണം കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ഭീകരര്‍ ശക്തമായ പോരാട്ടം നടത്തിയാണ് നഗരം പൂര്‍ണമായും കീഴടക്കിയത്.
കഴിഞ്ഞ ആഴ്ച പല്‍മിറ നഗരം പിടിച്ചെടുക്കാന്‍ ഐ.എസിന്റെ പേരാട്ടത്തെ സിറിയന്‍ സൈന്യം ചെറുത്തിരുന്നു. പോരാട്ടത്തിനിടെ നഗരത്തിലെ പൗരാണിക അവശിഷ്ടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും നിരവധി സൈനികരും പൗരന്‍മാരും കൊല്ലപ്പെടുകയും ചെയ്തിരുന്നു.


