സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ചാവേറാക്രമണം ; എട്ടോളം പേര്‍ കൊല്ലപ്പെട്ടു

ദമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ചാവേറാക്രമണം. ചാവേറാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മൂന്നുകാറുകളിലായാണ് അക്രമികളെത്തിയത്. ചാവേറുകള്‍ ജനക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ചു കയറ്റുകയായിരുന്നു.

തഹ്‌രിര്‍ സ്‌ക്വയറിലേക്ക് പ്രവേശിച്ച മൂന്നാമത്തെ കാര്‍ ആള്‍ക്കൂട്ടത്തിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇവരെ പിന്തുടര്‍ന്നെത്തിയ പോലീസിന് രണ്ടു കാറുകളേ തടയാനായുളളു. അക്രമികളുടെ ആസൂത്രിത നീക്കമാണിതിനു പിന്നിലെന്ന് കരുതുന്നു. ആക്രമണത്തിന്റെ ഉത്തവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Top