കോളിവുഡില്‍ ഒന്നാം നിരയില്‍ തിളങ്ങി നിന്നിരുന്ന നടി സിമ്രാന്‍ നിര്‍മാണ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുന്നു. സിമ്രാന്‍ ആന്‍ഡ് സണ്‍സ് എന്ന് പേരിട്ട നിര്‍മാണക്കമ്പനിയുടെ ലോഗോ പുറത്തിറക്കി. ഭര്‍ത്താവ് ദീപക്കുമൊത്താണ് പ്രൊഡക്ഷന്‍ ഹൗസ്. ഈ വര്‍ഷം രണ്ട് പ്രൊജക്ടുകള്‍ ചെയ്യാനാണ് തീരുമാനമെന്ന് സിമ്രന്‍ പറഞ്ഞു. നടിയെന്ന നിലയില്‍ ലഭിച്ച സഹകരണം നിര്‍മാണത്തിലേക്കും സംവിധാനത്തിലേക്കും കടക്കുമ്പോഴും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സിമ്രാന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
സിമ്രാന്‍ ഇനി നിര്‍മ്മാണ രംഗത്തേക്ക്


