സിബിഐ 4.98 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു

കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മാല്‍ഡ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കള്ളനോട്ടുമായി യാത്രക്കാരനെ സിബിഐ പിടികൂടി. ഇയാളില്‍ നിന്ന് 4.98 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു. മുസാഫര്‍പൂരില്‍ നിന്ന് മാല്‍ഡയിലേക്കുവന്ന യാത്രക്കാരനില്‍ നിന്നാണ് കള്ളനോട്ട് പിടിച്ചത്.

1000 ന്റെയും 500 ന്റെയും നോട്ടുകളാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസവും മാല്‍ഡ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചിരുന്നു.

Top