തിരുവനന്തപുരം: സിപി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി പരിശോധിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രി അടക്കമുള്ളവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ വ്യക്തമാക്കി.
എന്നാല്‍ മുന്‍ ചീഫ് സെക്രട്ടറി സി.പി.നായരെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിക്കാനുള്ള തീരുമാനം ആഭ്യന്തരവകുപ്പിന്റേതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിരുന്നു.
ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് കോടതിയാണ്. സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു.


