സിപിഐ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ പന്ന്യന്‍ സന്നദ്ധത അറിയിച്ചതായി സുധാകര്‍ റെഡ്ഢി

കോട്ടയം: പന്ന്യന്‍ രവീന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചതായി സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഢി പറഞ്ഞു. സെക്രട്ടറി സ്ഥാനത്തേക്ക് ഇനിയില്ലെന്ന് ആവര്‍ത്തിച്ച പന്ന്യന്‍ രവീന്ദ്രന്‍ സെക്രട്ടറി സ്ഥാനത്തേക്ക് യോഗ്യനായ മറ്റൊരാള്‍ വരുമെന്നും വ്യക്തമാക്കി.

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സര സാധ്യത തള്ളാതെ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കാനം രാജേന്ദ്രന്‍ രംഗത്തെത്തി. മത്സരം നടക്കുമോയെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

Top