സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മത്സരം നടന്നിട്ടില്ലെന്ന് കോടിയേരി

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേയ്ക്കു മത്സരം നടന്നിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഭിപ്രായവ്യത്യാസത്തെ മത്സരമായി കാണേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.

15 പേരടങ്ങുന്ന പാനലാണു രൂപീകരിച്ചത്. ഇതില്‍ 16- ാമത് ഒരാള്‍ ഇല്ലായിരുന്നുവെന്നും പതിനഞ്ചംഗ പാനലിനെക്കുറിച്ച് കമ്മിറ്റിയില്‍ ചര്‍ച്ചയുണ്ടായെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പാര്‍ട്ടി പത്രത്തിലെ ലേഖനത്തിലാണ് വോട്ടെടുപ്പ് നടന്നതായി കോടിയേരി പരാമര്‍ശിച്ചിരുന്നു. പാര്‍ട്ടി ഘടകത്തില്‍ തുറന്ന് അഭിപ്രായം പറയാനും വോട്ടുചെയ്യാനും അവകാശമുണ്ട്. അതുപ്രകാരം സംസ്ഥാന സെക്രട്ടേറിയറ്റിനെ നിശ്ചയിച്ച സംസ്ഥാന കമ്മിറ്റിയില്‍ വോട്ടെടുപ്പ് ഉണ്ടായത് സാധാരണനിലയില്‍ അസാധാരണ നടപടിയല്ലെന്നായിരുന്നു കോടിയേരിയുടെ ലേഖനത്തിലെ പരാമര്‍ശം.

Top