സിദ്ധാര്‍ത്ഥ് ഭരതന്‍ വീണ്ടും സംവിധായകനാകുന്നു

നിദ്രയ്ക്ക് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ വീണ്ടും സംവിധായകനാകുന്നു. പ്രശസ്ത ഛായാഗ്രഹകരായ സമീര്‍ താഹിറും ഷൈജു ഖാലിദും നിര്‍മ്മാതാക്കളായ ചിത്രത്തില്‍ ദിലീപായിരിക്കും നായകന്‍. രചന സന്തോഷ് ഏച്ചിക്കാനം. 2015 ജനുവരിയോടെയാകും ചിത്രം എത്തുക.

പിതാവ് ഭരതന്‍ 1981 ല്‍ സംവിധാനം ചെയ്ത വിഖ്യാത ചിത്രം നിദ്ര റീമേക്ക് ചെയ്തു കൊണ്ടാണ് സിദ്ധാര്‍ത്ഥ് സംവിധാന രംഗത്തേക്ക് കടന്നു വന്നത്.

Top