ബാങ് ബാങ് എന്ന ബോളിവുഡ് ചിത്രത്തിനു ശേഷം സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ഹൃത്വിക് റോഷനും കത്രീന കൈഫ് വീണ്ടും ഒന്നിക്കുന്നതായി ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
രണ്ടു സിനിമകളുടെ തിരക്കഥകള്‍ സിദ്ധാര്‍ഥ് ആനന്ദ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒന്ന് ബാങ് ബാങ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും മറ്റൊന്നു ഒരു റൊമാന്റിക് കോമഡി ചിത്രവുമാണ്. ആദ്യം റൊമാന്റിക് കോമഡി ചിത്രമൊരുക്കാനാണ് സിദ്ധാര്‍ഥ് ആനന്ദ് ആലോചിക്കുന്നത്. എന്തായാലും ഈ രണ്ടു ചിത്രങ്ങളിലേക്കും ഹൃത്വിക്കിനേയും കത്രീനയേയുമാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ, സിദ്ധാര്‍ത്ഥ് ആനന്ദിന്റെ തന്നെ ബാങ് ബാങിലും സോയാ അക്തറിന്റെ സിന്ദഗി മിലേഗി ന ഡോബാരയിലും കത്രീന കൈഫും ഹൃത്വിക് റോഷനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.


