സിംബാബ്‌വെ പര്യടനം: അജങ്ക്യ രഹാനെ ഇന്ത്യന്‍ ടീമിനെ നയിക്കും

ന്യൂഡല്‍ഹി: അടിമുടി മാറ്റങ്ങളുമായി ടീം ഇന്ത്യ സിംബാബ്‌വെയ്ക്ക്. അടുത്ത മാസം നടക്കുന്ന സിംബാബ്‌വെ പര്യടനത്തില്‍ അജങ്ക്യ രഹാനെ ഇന്ത്യന്‍ ടീമിനെ നയിക്കും. മഹേന്ദ്രസിങ് ധോണി, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന എന്നിവര്‍ക്കു വിശ്രമം അനുവദിച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ഏകദിന ടീമില്‍ മടങ്ങിയെത്തി. നേരത്തെ ബംഗ്ലദേശിനെതിരായ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്തിയിരുന്നു.

ടീം ഇന്ത്യ: അജിങ്ക്യ രഹാനെ, മുരളി വിജയ്, അമ്പാട്ടി റായിഡു, മനോജ് തിവാരി, റോബിന്‍ ഉത്തപ്പ, കേദാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ഭജന്‍ സിങ്, അക്‌സര്‍ പട്ടേല്‍, കര്‍ണ്‍ ശര്‍മ, ധവാല്‍ കുല്‍ക്കര്‍ണി, റോജര്‍ ബിന്നി, ഭുവനേശ്വര്‍ കുമാര!്, മോഹിത് ശര്‍മ, സന്ദീപ് ശര്‍മ

അടുത്ത മാസം 10ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്നു ഏകദിനവും രണ്ട് ട്വന്റി20 മല്‍സരങ്ങളുമാണുള്ളത്. ടിവി സംപ്രേക്ഷണാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കം കാരണം പരമ്പര റദ്ദാക്കുമെന്നു വാര്‍ത്തകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം ബിസിസിഐ ഇതു നിഷേധിച്ചിരുന്നു.

Top