സിംഗപ്പൂര്‍ ടൂര്‍ണമെന്റ്: സെറീന വില്യംസിന് പരാജയം

ക്വലാലംപൂര്‍: സിംഗപ്പൂര്‍ ഡബ്ലുടിഎ ഫൈനല്‍സ് ടൂര്‍ണമെന്റില്‍ സിമോണ ഹാലപ്പ് ലോക ഒന്നാംനമ്പര്‍ താരം അമേരിക്കയുടെ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. സ്‌കോര്‍: 6-0, 6-2.

16 വര്‍ഷത്തിനിടയിലെ കരിയറിലെ ഏറ്റവും വലിയ പരാജയമാണ് സെറീനയ്ക്ക് നേരിടേണ്ടിവന്നത്. സെറീന കളത്തില്‍ നിലയുറപ്പിക്കുംമുമ്പ് തന്നെ ഹാലപ്പ് ആദ്യസെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ സെറീന തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഹാലപ്പ് അനുവദിച്ചില്ല.

ഇതിനുമുമ്പ് 1998 ല്‍ ജൊനേറ്റ് ക്രുഗറിനെതിരെയാണ് ഇത്തരത്തില്‍ സെറീന അടിപതറിയത്. അന്ന് 6-1, 6-1 എന്ന സ്‌കോറിനാണ് സെറീന പരാജയപ്പെട്ടത്.

Top