സിംഗപ്പൂര്‍: വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സിംഗപ്പൂര്‍ ഉച്ചകോടി നടക്കുന്ന ഹോട്ടലിന് സമീപം ഉണ്ടായ പോലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു. ഷാംഗ്രി ലാ ഹോട്ടലിന് സമീപമാണ് വെടിവയ്പ് നടന്നത്.
വിവിധ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരും നേതാക്കളും സംബന്ധിക്കുന്ന ഉച്ചകോടി നടക്കുന്ന ഹോട്ടലിന് പുറത്താണ് സംഭവം ഉണ്ടായത്. കാറില്‍ എത്തിയ അക്രമികള്‍ സുരക്ഷാവലയം ഭേദിച്ച് മുന്നോട്ട് നീങ്ങിയപ്പോള്‍ പോലീസ് വെടിവയ്ക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


