സാരഥി ബാബയെ ഒഡീഷ പോലീസ് അറസ്റ്റ് ചെയ്തു

ഭുവനേശ്വര്‍: വിവാദ ആള്‍ദൈവം സാരഥി ബാബയെ ഒഡീഷ പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ഗൂഡാലോചന, പണം തട്ടിപ്പ്, വ്യാജ രേഖ ചമയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, തുടങ്ങി വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് ഒഡീഷ ക്രൈംബ്രാഞ്ച് സാരഥിയെ അറസ്റ്റ് ചെയ്തത്.

ആശ്രമത്തില്‍ നിന്നാണു സാരഥിയെ ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇയാളെ കോടതി മൂന്നു ദിവസം റിമാന്‍ഡ് ചെയ്തു. സാരഥിയുടെ ആശ്രമത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ രേഖകളും പണവും സ്വര്‍ണവും വെള്ളിയും പിടിച്ചെടുത്തു.

Top