ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം സാനിയ മിര്‍സയ്ക്ക്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ടെന്നീസ് താരമാണ് സാനിയ.
വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ കിരീടം നേടുകയും ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ പദവിയില്‍ എത്തുകയും ചെയ്തതാണ് കേന്ദ്രകായിക മന്ത്രാലയം സാനിയയെ പുരസ്കാരത്തിനായി ശുപാര്‍ശ ചെയ്തത്.
അര്‍ജുന അവാര്‍ഡ് പരിഗണന പട്ടികയില്‍ ശ്രീജേഷടക്കം 6 മലയാളികളാണുള്ളത്. അര്‍ജുന പുരസ്കാരങ്ങള്‍ നിര്‍ണയിക്കുന്നതിനായി കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് വി.കെ.ബാലി അധ്യക്ഷനായുള്ള സമിതി യോഗം തുടരുകയാണ്.


