സാംസങ് ഗ്യാലക്‌സി നോട്ട് 5 ഇന്ത്യയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: സാംസങ് നോട്ട് സീരീസിലെ ഗ്യാലക്‌സി നോട്ട് 5 ഇന്ത്യയില്‍ അവതരിപ്പിച്ചു. 34 ജിബി, 64 ജിബി എന്നീ രണ്ട് വാരിയന്റുകളിലാണ് നോട്ട് 5 പുറത്തിറക്കിയിരിക്കുന്നത്. യഥാക്രമം 53,900 രൂപ, 59,900 എന്നിങ്ങനെയാണ് വില.

സെപ്തംബര്‍ 20 മുതല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ഗോള്‍ഡ് പ്ലാറ്റിനം, സില്‍വര്‍ ടൈറ്റാനിയം, ബ്ലാക്ക് സഫയര്‍ എന്നീ നിറങ്ങളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഓഗസ്റ്റിലാണ് ഗ്യാലക്‌സി നോട്ട് 5 ലോകവ്യാപകമായി അവതരിപ്പിച്ചത്.

5.7 ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേയാണ് സ്മാര്‍ട്ട്‌ഫോണിലുള്ളത്. എക്‌സിനോസ് 7472 പ്രൊസ്സസര്‍ 4ജിബി റാമുള്ള നോട്ട് 5ന് കരുത്തേകുന്നു. ആന്‍ഡ്രോയിഡ് 5.1.1. ലോലിപോപ്പാണ് ഒഎസ്.

കൂടുതല്‍ മെച്ചപ്പെടുത്തിയ എസ് പെന്‍ ആണ് മറ്റു മോഡലുകളില്‍ നിന്നും സ്മാര്‍ട്ട്‌ഫോണിനെ വ്യത്യസ്തമാക്കുന്ന ഒരു പ്രത്യേകത. 16 മെഗാപിക്‌സല്‍ റിയല്‍ ക്യാമറ, 5 മെഗാപിക്‌സല്‍ ഫ്രണ്ട് ഫെയ്‌സിങ്ങ് ക്യാമറ, ഹോട്ട്‌സ്‌പോട്ട്, ജിപിഎസ്. ബ്ലൂട്ടൂത്ത് 4.2, ലിപൊ 3000 ാഅവ ബാറ്ററി തുടങ്ങിയവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍.

Top